Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSFE

കെ​എ​സ്എ​ഫ്ഇ പി​ങ്ക് ചി​ട്ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം 12ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്എ​​​ഫ്ഇ പി​​​ങ്ക് ചി​​​ട്ടി​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം 12നു ​​​രാ​​​വി​​​ലെ 11ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ 2025-26 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ കെ​​​എ​​​സ്എ​​​ഫ്ഇ ഗ്യാ​​​ര​​​ന്‍റി ക​​​മ്മി​​​ഷ​​​നും (110.04 കോ​​​ടി രൂ​​​പ) മു​​​ഖ്യ​​​മ​​​ന്ത്രി​​​യ്ക്ക് കൈ​​​മാ​​​റും.

കെ​​​എ​​​സ്എ​​​ഫ്ഇ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ടർ പി.​​​എ​​​ൻ.​​​അ​​​ഭി​​​ലാ​​​ഷ്, ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​ആ​​​ർ. ജ്യോ​​​തി​​​ലാ​​​ൽ, ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​യ കെ.​​​എ​​​സ്. മീ​​​ര, ബി.​​​എ​​​സ്. പ്രീ​​​ത, കെ. ​​​മ​​​നോ​​​ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

Kerala

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ കെഎസ്എഫ്ഇ

ആ​ല​പ്പു​ഴ: കെ​എ​സ്എ​ഫ്ഇ​യി​ൽ​നി​ന്ന് 2024 മാ​ർ​ച്ചി​നു​ശേ​ഷം ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​തി​നാ​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ്ര​തി​സ​ന്ധി​ൽ. കെ​എ​സ്എ​ഫ്ഇ, കെ​എ​സ്ഇ​ബി തു​ട​ങ്ങി​യ വി​വി​ധ ക​മ്പ​നി, ബോ​ർ​ഡു​ക​ളി​ലെ അ​സി​സ്റ്റ​ന്‍റ് ത​സ്തി​കക​ളി​ലേ​ക്ക് കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച കാ​റ്റ​ഗ​റി ന​മ്പ​ർ 026/2022 റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് ഇ​തു​മൂ​ലം വ​ല​യു​ന്ന​ത്.

നി​ല​വി​ൽ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റാ​ങ്ക് ലി​സ്റ്റാ​ണി​ത്. മെ​യി​ൻ ലി​സ്റ്റി​ൽ 3,800 പേ​രും സ​പ്ലി​മെ​ന്‍റ​റി ലി​സ്റ്റി​ൽ 4,000 പേ​രും ഉ​ൾ​പ്പെ​ടെ 8,000 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഈ ​ലി​സ്റ്റി​ൽ ഒ​ഴി​വ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ 90 ശ​ത​മാ​ന​വും കെ​എ​സ്എ​ഫ്ഇ​യി​ൽ​നി​ന്നാ​ണ്. എ​ന്നാ​ൽ, റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ൽ​ വ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത​ന്നെ നി​യ​മ​നം നി​ല​ച്ചു​പോ​കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഈ ​റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ.

2025 ജ​നു​വ​രി​യി​ൽ 132 ഒ​ഴി​വു​ക​ളും 2025 ഓ​ഗ​സ്റ്റി​ൽ 188 ഒ​ഴി​വു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും ഇ​വ​യെ​ല്ലാം വി​ര​മി​ക്ക​ൽ ഒ​ഴി​വു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു. ഈ ​കാ​ല​യ​ള​വി​ലു​ണ്ടാ​യ പ്ര​മോ​ഷ​ൻ, പു​തി​യ ബ്രാ​ഞ്ചു​ക​ൾ, ബി​സി​ന​സ് വ​ർ​ധ​ന, റി​ലീ​വിം​ഗ് ഒ​ഴി​വു​ക​ൾ എന്നിവ ഒ​ന്നും​ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

കെ​എ​സ്എ​ഫ്ഇ​യു​ടെ ബി​സി​ന​സ് 84,000 കോ​ടി​യാ​യി​രു​ന്ന സ​മ​യ​ത്ത് ഏ​ക​ദേ​ശം 8,300 ജീ​വ​ന​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ കെ​എ​സ്എ​ഫ്ഇ​യു​ടെ ബി​സി​ന​സ് 1,10,000 കോ​ടി ക​ട​ന്നി​രി​ക്കു​മ്പോ​ൾ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 9,017 മാ​ത്ര​മാ​ണ്. ഏ​ക​ദേ​ശം 26,000 കോ​ടി രൂ​പ​യു​ടെ ബി​സി​ന​സ് വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടും അ​ത​നു​സ​രി​ച്ച് നി​യ​മ​നം ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.


പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞ് ഇ​നി പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​താ​ൻ ക​ഴി​യാ​ത്ത അ​നേ​കം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​ണ് ഒ​രു വ​ർ​ഷം മാ​ത്രം കാ​ലാ​വ​ധി ശേ​ഷി​ക്കു​ന്ന ഈ ​റാ​ങ്ക് ലി​സ്റ്റ്.

Kerala

ടോ​റ​സ് ലോ​റി​യി​ടി​ച്ച് കെ​എ​സ്എ​ഫ്ഇ ജീ​വ​ന​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: ടോ​റ​സ് ലോ​റി​യി​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. കെ​എ​സ്എ​ഫ്ഇ ജീ​വ​ന​ക്കാ​രി ഷ​ഹ​ന​യാ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭ​ർ​ത്താ​വു​മൊ​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു ഷ​ഹ​ന.

ഇ​രു ച​ക്ര​വാ​ഹ​നം തെ​ന്നി​യ​തോ​ടെ ഷ​ഹ​ന നി​ല​ത്ത് വീ​ണി​രു​ന്നു. തു​ട​ർ​ന്ന് പി​ന്നാ​ലെ വ​ന്ന ടോ​റ​സ് ലോ​റി ഷ​ഹ​ന​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങി. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ യു​വ​തി മ​രി​ച്ചു. ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Business

കെ​എ​സ്എ​ഫ്ഇ മെ​ഗാ ന​റു​ക്കെ​ടു​പ്പ് ഇ​ന്ന്

തൃ​​​ശൂ​​​ർ: കെ​​​എ​​​സ്എ​​​ഫ്ഇ ഗാ​​​ല​​​ക്സി ചി​​​ട്ടി പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച മെ​​​ഗാ സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ഗാ​​​ല​​​ക്സി ചി​​​ട്ടി സീ​​​രീ​​​സ് ഒ​​​ന്നി​​​ലെ മേ​​​ഖ​​​ലാ​​​ത​​​ല സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ജ​​​യി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ന​​​റു​​​ക്കെ​​​ടു​​​പ്പ് ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ക്കും.

ഗാ​​​ല​​​ക്സി ചി​​​ട്ടി സം​​​സ്ഥാ​​​ന​​​ത​​​ല മെ​​​ഗാ​​​സ​​​മ്മാ​​​നം മെ​​​ഴ്സി​​​ഡ​​​സ് ബെ​​​ൻ​​​സ് കാ​​​റാ​​​ണ്. മേ​​​ഖ​​​ലാ​​​ത​​​ല​​​ സ​​​മ്മാ​​​ന​​​ങ്ങ​​​ളാ​​​യി 17 ഇ​​​ന്നോ​​​വ ക്രി​​​സ്റ്റ കാ​​​റു​​​ക​​​ൾ, 170 ഐ​​​ഫോ​​​ണു​​​ക​​​ൾ എ​​​ന്നി​​​വ​​​യും ന​​​ൽ​​​കും.

സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത്. ആ​​​ന്‍റ​​​ണി രാ​​​ജു എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

ഗാ​​​ല​​​ക്സി ചി​​​ട്ടി പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ 2024-25 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ 1072.20 കോ​​​ടി രൂ​​​പ​​​യു​​​ടെ ബി​​​സി​​​ന​​​സ് നേ​​​ടാ​​​നാ​​​യെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എ​​​സ്.​​​കെ. സ​​​നി​​​ൽ അ​​​റി​​​യി​​​ച്ചു.

Business

ഖാ​ർ​ദും​ഗ് ലാ ​അ​ൾ​ട്രാ​ മാ​ര​ത്ത​ണ്‍ പൂ​ർ​ത്തി​യാ​ക്കി സോ​ജ സി​യ; സ്പോ​ണ്‍​സ​ർ ചെ​യ്ത​ത് കെ​എ​സ്എ​ഫ്ഇ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ജ​​​യ​​​ത്തി​​​ലേ​​​ക്കു കു​​​റു​​​ക്കു​​​വ​​​ഴി​​​ക​​​ളി​​​ല്ലെ​​​ന്നു സ്വ​​​ന്തം ജീ​​​വി​​​ത​​​ത്തി​​​ലൂ​​​ടെ തെ​​​ളി​​​യി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് കെ​​​എ​​​സ്എ​​​ഫ്ഇ സ്പെ​​​ഷ​​​ൽ ഗ്രേ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റാ​​​യ സോ​​​ജ സി​​​യ. കൗ​​​മാ​​​ര​​​ത്തി​​​ൽ കൈ​​​വി​​​ട്ട സ്വ​​​പ്നം 47-ാം വ​​​യ​​​സി​​​ൽ എ​​​ത്തി​​​പ്പി​​​ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​കോ​​​ട്ട​​​യം​​​കാ​​​രി.

‌ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ക​​​ടു​​​പ്പ​​​മേ​​​റി​​​യ മാ​​​ര​​​ത്ത​​​ണു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യ, 5370 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള 72 കി​​​ലോ​​​മീ​​​റ്റ​​​ർ ദൈ​​​ർ​​​ഘ്യ​​​മേ​​​റി​​​യ ഖാ​​​ർ​​​ദും​​​ഗ് ലാ ​​​അ​​​ൾ​​​ട്രാ മാ​​​ര​​​ത്ത​​​ണ്‍ ച​​​ല​​​ഞ്ച് 14 മ​​​ണി​​​ക്കൂ​​​ർ സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ആ​​​ദ്യ മ​​​ല​​​യാ​​​ളി​​​വ​​​നി​​​ത​​​യാ​​​യാ​​​ണ് സോ​​​ജ ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​ടം​​​നേ​​​ടി​​​യ​​​ത്. കെ​​​എ​​​സ്എ​​​ഫ്ഇ ആ​​​ണ് സോ​​​ജ​​​യെ സ്പോ​​​ണ്‍​സ​​​ർ ചെ​​​യ്ത​​​ത്.

മാ​​​ര​​​ത്ത​​​ണ്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ സോ​​​ജ​​​യെ​​​യും ഒ​​​പ്പം​​​നി​​​ന്ന കെ​​​എ​​​സ്എ​​​ഫ്ഇ​​​യെ​​​യും ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​ഭി​​​ന​​​ന്ദി​​​ച്ചു. മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സോ​​​ജ​​​യെ പു​​​ര​​​സ്കാ​​​രം​​​ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചു. കെ​​​എ​​​സ്എ​​​ഫ്ഇ ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​വ​​​ര​​​ദ​​​രാ​​​ജ​​​ൻ, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എ​​​സ്.​​​കെ. സ​​​നി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

കോ​​​രു​​​ത്തോ​​​ട് സി​​​കെ​​​എം സ്കൂ​​​ളി​​​ൽ​​​നി​​​ന്നു കാ​​​യി​​​ക​​​ലോ​​​ക​​​ത്തേ​​​ക്കു ചു​​​വ​​​ടു​​​വ​​​ച്ച സോ​​​ജ പ്ര​​​ശ​​​സ്ത ​പ​​​രി​​​ശീ​​​ല​​​ക​​​ൻ കെ.​​​പി. തോ​​​മ​​​സ് മാ​​​ഷി​​​ന്‍റെ ആ​​​ദ്യ​​​കാ​​​ല​​​ശി​​​ഷ്യ​​​രി​​​ൽ ഒ​​​രാ​​​ളാ​​​ണ്. അ​​​സം​​​പ്ഷ​​​ൻ കോ​​​ള​​​ജി​​​ൽ​​​വ​​​ച്ചു​​​ണ്ടാ​​​യ ഒ​​​രു സൈ​​​ക്കി​​​ളിം​​​ഗ് അ​​​പ​​​ക​​​ടം കാ​​​യി​​​ക​​​സ്വ​​​പ്ന​​​ങ്ങ​​​ൾ​​​ക്കു താ​​​ൽ​​​ക്കാ​​​ലി​​​ക​​​വി​​​രാ​​​മ​​​മി​​​ട്ടു. നീ​​​ണ്ട ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം തി​​​രി​​​കെ​​​യെ​​​ത്തി, മ​​​ലേ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ന്ന ഏ​​​ഷ്യ​​​ൻ മാ​​​സ്റ്റേ​​​ഴ്സ് മീ​​​റ്റി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് 1500 മീ​​​റ്റ​​​ർ ഓ​​​ട്ട​​​ത്തി​​​ൽ വെ​​​ള്ളി​​​മെ​​​ഡ​​​ൽ നേ​​​ടി​​​യി​​​രു​​​ന്നു.

നി​​​ല​​​വി​​​ൽ കെ​​​എ​​​സ്എ​​​ഫ്ഇ പൂ​​​ജ​​​പ്പു​​​ര ബ്രാ​​​ഞ്ചി​​​ലെ സ്പെ​​​ഷ​​​ൽ ഗ്രേ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റും ഐ​​​ടെ​​​ൻ റ​​​ണ്ണേ​​​ഴ്സ് ക്ല​​​ബ്ബി​​​ലെ സ​​​ജീ​​​വ അം​​​ഗ​​​വു​​​മാ​​​യ സോ​​​ജ പ​​​രേ​​​ത​​​യാ​​​യ ഹ​​​സീ​​​ന​​​യു​​​ടെ​​​യും സി​​​യാ​​​വു​​​ദീ​​​ന്‍റെ​​​യും മ​​​ക​​​ളാ​​​ണ്. ഭ​​​ർ​​​ത്താ​​​വ് ഷാം​​​നാ​​​ദും മ​​​ക​​​ൻ അ​​​സീം ഷാ​​​യും പൂ​​​ർ​​​ണ​​​പി​​​ന്തു​​​ണ​​​യു​​​മാ​​​യി കൂ​​​ടെ​​​യു​​​ണ്ട്.

Latest News

Corehub Up